Movies
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ടീസർ എത്തി. ഒരു മിനിറ്റും അൻപത് സെക്കൻഡും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിൽ ജോർജുകുട്ടിയുടെ കുടുംബത്തിനായുള്ള പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.
Movies
സോഷ്യൽ മീഡിയയിൽ നടക്കുന്ന സദാചാര ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എസ്തർ അനിൽ.
ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ താരത്തെ വിമർശിച്ച് എത്തിയവർക്കാണ് എസ്തർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
‘‘പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്’’എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. ‘‘അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അൽപവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്ത് അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും’’ എന്നായിരുന്നു മറ്റൊരു കമന്റ്.
ഇതിന് മറുപടിയുമായാണ് താരം രംഗത്തെത്തിയത്. ‘‘തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?
മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല.
ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം? അതോ കൂടുതൽ ഫോളോവേഴ്സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം?
എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി,’’എസ്തർ അനിൽ പരിഹാസത്തോടെ കുറിച്ചു.
Movies
മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3യുടെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി ആമസോൺ പ്രൈം വീഡിയോ. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ ഇനി ആമസോൺ പ്രൈമിനായിരിക്കുമെന്നും ഒടിടി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിന് ഇനി പങ്കുണ്ടാകില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
നേരത്തെ ഏപ്രിൽ രണ്ടിന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മേയ് 21-ലേക്ക് മാറ്റിയതായി നിർമാതാക്കളായ ആശിർവാദ് സിനിമാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിറ്റൽ അവകാശങ്ങൾ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
‘ആശിർവാദ് സിനിമാസും ആമസോണും തമ്മിലുള്ള നിലവിലുള്ള കരാറുകളിലെ നിയമപരമായ അവകാശങ്ങൾ വിനിയോഗിച്ചുകൊണ്ട് ‘ദൃശ്യം 3’ (മലയാളം) എന്ന ചലച്ചിത്രത്തിന്റെ എല്ലാവിധ ഡിജിറ്റൽ അവകാശങ്ങളുടെയും (എസ്വിഒഡി, ടിവിഒടി, ഏവിഒഡി, എഫ്വിഒഡി, ഇഎസ്ടി എന്നിവയുൾപ്പെടെ, എന്നാൽ അവയിൽ മാത്രം പരിമിതപ്പെടുത്താതെ) ഒരേയൊരു ഉടമസ്ഥാവകാശം ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് (ആമസോൺ) ആണെന്ന് ഇതിനാൽ പൊതുജനങ്ങളെ അറിയിക്കുന്നു.
ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോണിന് മാത്രമാണുള്ളതെന്നും അതിനാൽ ഈ അവകാശങ്ങൾ വിൽക്കാനോ, ലൈസൻസ് നൽകാനോ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് താൽപ്പര്യമോ ബാധ്യതയോ ഉണ്ടാക്കുന്ന രീതിയിൽ ഇടപാടുകൾ നടത്താനോ ആശിർവാദ് സിനിമാസിനോ (അവർ ചുമതലപ്പെടുത്തിയവർക്കോ ലൈസൻസ് ഉള്ളവർക്കോ മറ്റേതെങ്കിലും വ്യക്തികൾക്കോ) യാതൊരു അധികാരവുമില്ലെന്ന് ഇതിനാൽ മുന്നറിയിപ്പ് നൽകുന്നു.
ആമസോണിന്റെ ഈ സവിശേഷാധികാരത്തിന് വിരുദ്ധമായി ഈ സിനിമയുമായോ അതിന്റെ ഡിജിറ്റൽ അവകാശങ്ങളുമായോ ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ ഡിജിറ്റൽ പ്ലാറ്റ്ഫോമോ ഇടപഴകുകയാണെങ്കിൽ, അതിന്റെ പൂർണ ഉത്തരവാദിത്തവും ചെലവും പ്രത്യാഘാതങ്ങളും അവർ തന്നെ വഹിക്കേണ്ടി വരുമെന്ന് അറിയിക്കുന്നു.
ഈ സിനിമയുമായി ബന്ധപ്പെട്ട ആമസോണിന്റെ സവിശേഷാധികാരങ്ങൾ ലംഘിക്കുന്നവർക്കെതിരെയോ കരാർ ബന്ധങ്ങളിൽ ഇടപെടുന്നവർക്കെതിരെയോ ഇൻജംഗ്ഷൻ ഉത്തരവുകളും നഷ്ടപരിഹാരവും ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനുള്ള അവകാശം ആമസോണിൽ നിക്ഷിപ്തമാണ്.’ ആമസോൺ പ്രൈമിന്റെ പ്രസ്താവന ഇങ്ങനെ.
Movies
ലാളിത്യവും കുലീനതയും നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ. കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ചിത്രം ഏപ്രിൽ രണ്ടിന് തിയറ്ററുകളിലെത്തും.
Movies
മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
ചിത്രം ഏപ്രിൽ രണ്ടിന് തീയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്.
ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Movies
ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.
"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
Movies
ദൃശ്യം 3യിൽ നിന്നും പിന്മാറിയ ബോളിവുഡ് താരം അക്ഷയ് ഖന്നയ്ക്കെതിരെ നിർമാതാക്കൾ നിയമനടപടിക്കൊരുങ്ങുന്നുവെന്ന് സൂചന.
അക്ഷയ് ഖന്നയ്ക്കെതിരെ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണെന്ന് പനോരമ സ്റ്റുഡിയോയുടെ നിർമാതാവ് കുമാർ മംഗത് പഥക് ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു.
"അക്ഷയ് ഖന്നയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നുതവണയാണ് അദ്ദേഹവുമായി ചർച്ചകൾ നടന്നത്. നിരവധി പുനരാലോചനകൾക്കുശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്റെ കഥാപാത്രത്തിന് വിഗ് വേണമെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചു. എന്നാൽ സംവിധായകൻ അഭിഷേക് പഥക് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി'.
"ദൃശ്യം 2ന്റെ തുടർച്ചയാണ് ദൃശ്യം 3. അതിൽ അക്ഷയ്യുടെ കഥാപാത്രത്തിന് വിഗ് ഇല്ല. അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അപ്പോഴും അക്ഷയ്ക്ക് ചുറ്റുമുള്ള ആളുകൾ, വീണ്ടും ഇതേ കാര്യം പറഞ്ഞ് നിർബന്ധിച്ചു. അക്ഷയ് വീണ്ടും ഞങ്ങളെ വിളിച്ച്, ഇതേ കാര്യം പറഞ്ഞു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ഞങ്ങളെ വിളിച്ച്, സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞത്'. നിർമാതാവ് ആരോപിക്കുന്നു.
"അക്ഷയ് സ്വയം ഒരു സൂപ്പർസ്റ്റാറായിട്ടാണ് ഇപ്പോൾ കരുതുന്നത്. വിജയം അദ്ദേഹത്തിന്റെ തലയിലേക്ക് കയറിയിരിക്കുന്നു. ദുരന്ധർ ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നത് താൻ കാരണമെന്നാണ് അദ്ദേഹം കരുതുന്നത്. അക്ഷയ് ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം സെക്ഷൻ 375 എന്ന സിനിമ ചെയ്യുന്നത്'.
"അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാരണം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കരുതെന്ന് പലരും ഞങ്ങളോട് പറഞ്ഞു. അത് സത്യമായിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഷൂട്ടിംഗ് പൂർത്തിയാക്കി. ആ സിനിമ അദ്ദേഹത്തിന് ഒരുപാട് അംഗീകാരം നൽകി. അതിനുശേഷമാണ് ഒട്ടേറെ അവസരങ്ങൾ ലഭിച്ചത്. അതിനുമുമ്പ് എത്രയോ വർഷങ്ങൾ അദ്ദേഹം വീട്ടിൽ വെറുതെയിരുന്നു. ഷൂട്ടിങ്ങിന് 10 ദിവസം മുമ്പാണ് സിനിമയിൽനിന്ന് പിൻമാറുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി 21 കോടിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്'-മംഗത് പഥക് വ്യക്തമാക്കി.
അതേസമയം, അക്ഷയ് ഖന്നയ്ക്ക് പകരം ജയ്ദീപ് അഹ്ലാവത് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തും.
Movies
ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമാ ഏറ്റെടുക്കൽ മലയാളത്തിൽ നിന്നും. ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ന്റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി.
ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ദൃശ്യം 3 ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ദൃശ്യം. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ദൃശ്യം.
റിക്കാർഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകൾ നേടിയിരുന്നവയുമാണ് ദൃശ്യം റീമേക്കുകൾ. പനോരമ സ്റ്റുഡിയോസ് നിർമിച്ച ഹിന്ദി പതിപ്പായ അഭിഷേക് പഥക് സംവിധാനം ചെയ്ത ദൃശ്യം 2 ഉൾപ്പെടെ വലിയ പ്രേക്ഷക പിന്തുണ നേടുകയുണ്ടായതാണ്.
പനോരമ സ്റ്റുഡിയോസിനെ സംബന്ധിച്ചിടത്തോളം ഈ ഏറ്റെടുക്കൽ ഏറെ വൈകാരികവും അതിപ്രാധാന്യവുമുള്ളതാണെന്ന് പനോരമ സ്റ്റുഡിയോസിന്റെ ചെയർമാൻ കുമാർ മംഗത് പതക് പറഞ്ഞു.
"എനിക്ക് ദൃശ്യം ഒരു സിനിമയെന്നതിനേക്കാള്‍ അപ്പുറത്താണ്. ഇന്ത്യൻ സിനിമയ്ക്ക് ഇത് ഒരു സ്വയം പരിവർത്തന യാത്രയാണ്. യഥാർത്ഥ മലയാള ഫ്രാഞ്ചൈസിയുടെ ലോകമെമ്പാടുമുള്ള ഈ അവകാശങ്ങൾ നേടിയെടുക്കുന്നത് ഞങ്ങൾക്ക് അഭിമാനകരവും വൈകാരികവുമായ ഒരു നിമിഷമാണ്. ഞങ്ങളുടെ ആഗോള വിതരണ മേഖലയിലുള്ള ആധിപത്യം ഉപയോഗിച്ച്, ദൃശ്യം 3 നെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര റിലീസുകളിൽ ഒന്നാക്കി മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. അദ്ദേഹം വ്യക്തമാക്കി.
ഈ ഏറ്റെടുക്കലിൽ ഏറെ ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് പെൻ സ്റ്റുഡിയോസ് ഡയറക്ടർ ഡോ. ജയന്തിലാൽ ഗഡ പറഞ്ഞു. ദൃശ്യം 3 യിലൂടെ അസാധാരണമായ ഇന്ത്യൻ കഥകളെ ലോകത്തിന് മുന്നിലേക്ക് എത്തിക്കുക എന്ന ഞങ്ങളുടെ ദൗത്യം ഞങ്ങൾ തുടരുന്നു.
പനോരമ സ്റ്റുഡിയോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഈ വിഷൻ ശക്തിപ്പെടുത്തുകയും സിനിമ യഥാർത്ഥത്തിൽ അർഹിക്കുന്ന ആഗോള പ്ലാറ്റ്ഫോമിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ്, അദ്ദേഹം പറഞ്ഞു.
പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോയും ഒന്നിക്കുന്നതോടെ, മലയാളത്തിന്റെ സ്വന്തം ദൃശ്യം 3 ഇപ്പോൾ അർഹിക്കുന്ന രീതിയിൽ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇത്രയും പിന്തുണയോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും ദൃശ്യം 3 മുന്നോട്ട് പോകുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണ് എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.
"ജോർജുകുട്ടി വർഷങ്ങളായി എന്റെ ചിന്തകളിലും, പ്രേക്ഷകരുടെ വികാരങ്ങളിലും, വരികൾക്കിടയിലെ നിശബ്ദതയിലും എന്നോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിലേക്ക് മടങ്ങുന്നത് പുതിയ രഹസ്യങ്ങളുമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് പോലെയാണ്. അദ്ദേഹത്തിന്റെ അടുത്ത യാത്ര എവിടേക്ക് നയിക്കുന്നു എന്ന് പ്രേക്ഷകർ കാണുന്നതിൽ ഏറെ ആവേശത്തിലാണ്. മോഹൻലാൽ പറഞ്ഞു.
ദൃശ്യം പോലുള്ള കഥകൾ അവസാനിക്കുന്നില്ല - അവ വികസിച്ചുകൊണ്ടിരിക്കും. ഈ സംയുക്ത പങ്കാളിത്തം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ശരിയായ ചുവടുവയ്പ്പായി തോന്നുന്നു. ഈ കഥ ഒരു ആഗോള വേദിക്ക് അർഹമാണെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു, ഇപ്പോൾ, ഈ സഹകരണത്തോടെ, ജോർജ്കുട്ടിയുടെ അടുത്ത നീക്കത്തിന് ലോകം ഒടുവിൽ തയ്യാറായിക്കഴിഞ്ഞതായി തോന്നുന്നു. സംവിധായകൻ ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലെ സിനിമ വ്യവസായത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പനോരമ സ്റ്റുഡിയോസിന്റെ ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം എന്നത് ശുഭസൂചനയാണ്.
മലയാള സിനിമയെ ദേശീയ തലത്തിലും ആഗോള തലത്തിലും എത്തിക്കാനുള്ള തങ്ങളുടെ ദൗത്യം ശക്തിപ്പെടുത്തുന്നതിനായി മലയാളത്തിലെ പ്രതിഭകളുമായും വളർന്നു വരുന്ന ചലച്ചിത്ര പ്രവർത്തകരുമായും സ്റ്റുഡിയോ സജീവമായി സഹകരിക്കുന്നതിന്റെ തുടക്കമാവുകയാണ് ദൃശ്യം 3യിലൂടെ. പിആർഒ: ആതിര ദിൽജിത്ത്
Movies
ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.
ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.
അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.
ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്റെ ആദ്യരണ്ടുഭാഗങ്ങള് ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്.
അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.
Movies
മോഹൻലാലിനെ കണ്ട കുട്ടികളുടെ സന്തോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലായിരിക്കുന്നത്. ദൃശ്യത്തിലെ ജോർജുകുട്ടിയായി വേഷമിട്ടുകൊണ്ടാണ് താരം തൃപ്പൂണിത്തുറയിലെ ഭവൻസ് മുൻഷി വിദ്യാശ്രം സ്കൂളിൽ എത്തിയത്.
ആശിർവാദ് സിനിമാസ് ആണ് ഈ വീഡിയോ പങ്കുവച്ചത്. മോഹൻലാലിനെ കാണാൻ ഓടിയെത്തുന്ന വിദ്യാർഥികളെ വീഡിയോയിൽ കാണാം. വിദ്യാർഥകളെ കൈ കാണിച്ച് അഭിവാദ്യം ചെയ്യുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം. വിദ്യാർഥികളിലൊരാൾ ‘ലാലേട്ടാ’ എന്ന് വിളിക്കുന്നതും വീഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്.
Movies
ദൃശ്യം മൂന്നാം ഭാഗത്തിന്റെ കഥയെപ്പറ്റി സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ‘ദൃശ്യം 3’ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം പൂത്തോട്ട എസ്എൻ സലോ കോളജിലാണ് സിനിമയുടെ പൂജ നടന്നത്
‘‘ഇതൊരു നല്ല സിനിമയാണ്. അമിത പ്രതീക്ഷയോടെയൊന്നും വരാതിരിക്കുക. ജോർജുകുട്ടിയുടെ കുടുംബത്തില്‍ എന്താണ് സംഭവിക്കുക, അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നൊക്കെയാണ് ചിത്രത്തിലൂടെ പറയുന്നത്. മറ്റ് രണ്ട് ഭാഗങ്ങളുടെ മുകളിൽ നിൽക്കാൻ വേണ്ടി ചെയ്യുന്ന സിനിമയല്ലിത്.
നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ വീട്ടിൽ എന്തൊക്കെ സംഭവിക്കുന്നുണ്ട്, എന്തൊക്കെ സംഭവിക്കാം എന്നതാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. ആ ആകാംക്ഷയിൽ സിനിമ കാണാൻ വരാം.
ഈയൊരവസരത്തിൽ മോഹൻലാലിനൊപ്പം പ്രവർത്തിക്കാനാകുന്നതും ഏറെ സന്തോഷം നൽകുന്നു. ഞങ്ങളെല്ലാം അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു എന്നാണ് ഫോണിൽ വിളിച്ചപ്പോൾ ഞാൻ പറഞ്ഞത്. എല്ലാ രീതിയിലും ഈ അവാർഡിന് അർഹനാണ് അദ്ദേഹം.
സിനിമ എപ്പോൾ തിയറ്ററുകളിൽ എത്തുമെന്ന് എനിക്കറിയില്ല. ചിത്രീകരണം തീരുന്നതുപോലെയിരിക്കും റിലീസ് തിയതി. അതൊക്കെ നിർമാതാവാണ് തീരുമാനിക്കുന്നത്.
ദൃശ്യം ഒരു ത്രില്ലർ സിനിമയാണെന്ന് കണക്കാക്കിയിട്ടില്ല. ഇതൊരു ഫാമിലി ഡ്രാമയാണ്. അത് രണ്ട് കുടുംബങ്ങളുടെ കഥയായിരുന്നു. ഇപ്പോൾ അത് ജോർജുകുട്ടിയുടെ കുടുംബത്തിലെ കഥയാണ്. അവർ നേരിടുന്ന ട്രോമകളും മറ്റ് ബുദ്ധിമുട്ടുകളുമാണ് സിനിമ പറയുന്നത്.’’ജീത്തു ജോസഫ് പറഞ്ഞു.